എൽ ഡി എഫ് സർക്കാരിന് നേരെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയ്ക്ക് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും ശ്രദ്ധയമായിട്ടുള്ളത് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ് കൊടിയേരി, ബിനീഷ് കൊടിയേരി എന്നിവരുമായി ബന്ധപ്പെട്ടവയാണ്.

ഇരുവരും സി പി എം ലൊ പാർട്ടിയിലൊ മെമ്പർമ്മാർ അല്ലങ്കിൽ പോലും ഇവരുടെ പേരിൽ ഉണ്ടായിട്ടുള്ള  പല വിവാദങ്ങളും , കേസുകളും പാർട്ടിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. എല്ലാ കാലത്തും കൊടിയേരിയുടെ മക്കൾ രണ്ട് പേരും വിവാദങ്ങളുടെ ഇഷ്ട്ടതോഴൻമ്മാരാണ്. 

ബിനിഷ് കൊടിയേരി.

മയക്കുമരുന്ന് വിവാദത്തിൽ ബിനീഷിന് കൂടി പങ്കാളിത്തമുള്ള ഹോട്ടൽ ലഹരി മാഫിയയുടെ കേന്ദ്രം ആണെന്നുള്ള ആരോപണവും അതിലുപരി രാജ്യദ്രോഹകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതും ചില്ലറ തലവേദനയല്ല സിപിഎമ്മിന് ഉണ്ടാക്കിയിരിക്കുന്നത്.എല്ലാ വിവാദവും ഉയരുമ്പോള്‍ പാര്‍ട്ടി ഇടപെടില്ല എന്നാണ് നേതൃത്വം പറയുന്നത്. പക്ഷേ എല്ലാം ഒത്തുതീര്‍ക്കുന്നത് പാര്‍ട്ടി തന്നെയാണ്.അതു കൊണ്ടു തന്നെ ഇക്കുറിയും പാര്‍ട്ടിയും പ്രതിക്കൂട്ടില്‍ തന്നെ. നിരന്തരമായി മക്കള്‍ മൂലം പാര്‍ട്ടി പ്രതിരോധത്തിലാകുന്നത് സിപിഎമ്മിനകത്ത് കോടിയേരിക്ക് തിരിച്ചടിയാവുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ ആരോപണ ശരങ്ങളേറ്റ സര്‍ക്കാരിനെയും സിപിഎമ്മിനേയും ഏറെ കുരുക്കിലേക്ക് നയിക്കുന്നതാണ്  ബിനീഷിനെതിരായ പുതിയ ആരോപണം.ബംഗളുരുവില്‍ അറസ്റ്റിലായ മയക്കുമരുന്നു കേസിലെ പ്രതിയുമായി ബിനീഷിന്റെ ബന്ധവും അതു സ്വപ്ന സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചെന്നുമാണ് ആക്ഷേപം.നേരത്തെ ഒളിവിലിരുന്ന് സ്വപ്ന മാധ്യമങ്ങള്‍ക്ക് നല്‍കിയ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ടും ബിനീഷിനെതിരെ ആരോപണമുയര്‍ന്നിരുന്നു.സ്വപ്ന അറസ്റ്റിലായ ജൂലൈ 10 ന് മയക്കുമരുന്നു കേസിലെ മുഖ്യപ്രതി അനൂപിനെ ബിനീഷ് വിളിച്ചുവെന്നാണ് അനുപിന്റെ മൊഴി.അനൂപുമായി ബന്ധമുണ്ടെന്നും ഹോട്ടല്‍ തുടങ്ങാന്‍ പണം വാങ്ങിയിരുന്നുവെന്നും ബിനീഷും സമ്മതിക്കുന്നു.എന്നാല്‍ ജൂലൈ പത്തിന് വിളിച്ചില്ലെന്നും ബിനീഷ് പറയുന്നു. വിവാദം കൂടുതല്‍ തലത്തിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള ബന്ധങ്ങളുടെ പേരിലും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ബിനോയ് കൊടിയേരി.

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്.ദുബായിലെ ജാസ് ടൂറിസം എല്‍ എല്‍ സി എന്ന കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.പത്ത് കോടിയിലേറെ രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ബിനോയ് പകരം നല്‍കിയ ചെക്കുകള്‍ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു.പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. കോടിയേരിയും സിപിഎമ്മും ഒരുപോലെ വെട്ടിലായി.പിന്നീട് വളരെ പെട്ടെന്ന് തന്നെ ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതാണ് കേരളം കണ്ടത്. പ്രമുഖനായ പ്രവാസി വ്യവസായിയാണ് പണം നല്‍കി കോടിയേരിയുടെ മകനെ സഹായിച്ചതെന്നാണ് വിവരം.അതിനു ശേഷം പിന്നീട് ബിനോയിയെ കുറിച്ച്‌ അധികം വാര്‍ത്തകള്‍ വന്നിരുന്നില്ല. അതിനു ശേഷമാണ് ബിഹാറിലെ ഒരു യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ഉയരുന്നതും വിവാദമാകുന്നതും. അതില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കം കഴിഞ്ഞ് ഇരിക്കുകയാണ്.

ഈ വിവാദങ്ങളൊക്കെ കഴിഞ്ഞെന്നു പാര്‍ട്ടിയും കോടിയേരിയും ആശ്വസിച്ചിരിക്കുമ്ബോഴാണ് ഈ പുതിയ വിവാദം.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് എന്നും വിവാദ നായകരായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും.വിവാദങ്ങള്‍ ഉയരുമ്പോള്‍ മക്കള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്നും മക്കള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് മാതാപിതാക്കളല്ലെന്ന പതിവു ന്യായീകരണവും ഉയരാറുണ്ട്.പക്ഷേ ഇപ്പോഴുണ്ടായ ആരോപണം കൂടുതല്‍ ഗൗരവമേറിയതാണെന്നാണ് പാര്‍ട്ടിയേയും സമ്മര്‍ദത്തിലാക്കുന്നത്. നേതൃത്വത്തിലൊന്നും ഇല്ലെങ്കിലും നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു ബിനീഷ്. ആരോപണങ്ങള്‍ കൂടാതെ ബിനീഷിനെതിരെ നിരവധി കേസുകളടക്കം ഉണ്ടായിരുന്നു.കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരിലുളള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി ആക്ഷേപമുയർന്നിരുന്നു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2