തൃശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ കൂടുതല്‍ കവര്‍ച്ച പണം കണ്ടെത്തി. കണ്ണൂരില്‍ നിന്നും ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീര്‍,റൗഫ്,സജീഷ് എന്നിവരെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.ഇതോടെ കവര്‍ച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ പോലീസ് കണ്ടെത്തി.മൂന്നരകോടിയില്‍ ഇനി രണ്ട് കോടി കൂടി കണ്ടെത്താനുമുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.