​​​കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്‍റെ ഹര്‍ജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.

അതേസമയം, കൊടകരകുഴല്‍പ്പണ കേസ് അന്വേഷണം ബി ജെ പി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധര്‍മരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പൊലീസിന്‍റെ സംശയം.ഹവാല ഇടപാടിലെ പൊലീസ് കണ്ടെത്തലുകളും തുടര്‍ അന്വേഷണസാദ്ധ്യതകളും വ്യക്തമാക്കി സംസ്ഥാന പൊലീസ് എന്‍ഫോഴ്സ്മെന്‍റിന് റിപ്പോ‍ര്‍ട്ട് നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group