ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്ന് രാവിലെ 10.30 യ്ക്ക് സുരേന്ദ്രന്‍ ഹാജരാകും. കൊടകര കുഴല്‍പ്പണ കേസില്‍ ആണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക.

ചോദ്യം ചെയ്യല്‍ ഫോണില്‍ പരാതിക്കാരനായ ധര്‍മരാജനും കെ.സുരേന്ദ്രനും തമ്മില്‍ സംസാരിച്ചതിന്റെ പേരിലാണ്. കെ.സുരേന്ദ്രനോട് ജൂലൈ ആറിന് ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടതെങ്കിലും കൂടുതല്‍ സമയം സുരേന്ദ്രന്‍ ചോദിച്ച്‌ വാങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ വിളിച്ചിരുന്നു. കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കോന്നിയില്‍ കൂടിക്കാഴ്ച നത്തുകയും ചെയ്തിരുന്നു.ഇതിന്‍റെയെല്ലാം തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ബിജെപിയുടേതാണ് നഷ്ടപ്പെട്ട കുഴല്‍പ്പണം എന്ന നിലപാടിലാണ് അന്വേഷണ സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക