കൊടൈക്കനാല്‍: ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ തമിഴ്​നാട്ടിലെ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രമായ കൊടൈക്കനാലിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​. അതേസമയം, ജനബാഹുല്യം കാരണം അധികൃതര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ്​ ഇവിടേക്ക്​ സന്ദര്‍ശനത്തിന് അനുമതി നല്‍കിത്തുടങ്ങിയത്​.

ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്​ കീഴിലുള്ള ബ്രൈന്‍റ്​ പാര്‍ക്ക്, ചെട്ടിയാര്‍ പാര്‍ക്ക്, റോസ് പാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ സന്ദര്‍ശിക്കാന്‍​ സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അടുത്ത ഉത്തരവ് വരുന്നതുവരെ തല്‍ക്കാലികമായി അടച്ചിടാനാണ്​ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, ഏര്‍ക്കാട് തുടങ്ങിയ ഹില്‍സ്​റ്റേഷനുകളിലേക്ക്​ ടൂറിസ്​റ്റുകള്‍ക്ക്​ പ്രവേശനം അനുവദിച്ചിട്ടില്ല.

ഇതോടെയാണ്​ കൊടൈക്കനാലിലേക്ക്​ സഞ്ചാരികള്‍ ഒഴുകിയത്​. ഇവരില്‍ പലരും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

അതേസമയം, സഞ്ചാരികള്‍ക്ക് കൊടൈക്കനാലിലേക്ക് വരാനും പോകാനും തടസ്സമില്ല. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക്​ താമസം അനുവദിക്കും. റെസ്​റ്റോറന്‍റുകളില്‍ ഇരുന്ന്​ ഭക്ഷണം കഴിക്കാനും സാധിക്കും. തിങ്കളാഴ്ച മുതല്‍ സംസ്​ഥാനത്തെ ജില്ലകള്‍ തമ്മില്‍ യാത്ര ചെയ്യാന്‍ ഇ-പാസ്​ ഒഴിവാക്കിയിരുന്നു.

കേരളത്തില്‍നിന്ന്​ തമിഴ്​നാട്ടിലേക്ക്​ പ്രവേശിക്കാന്‍ ഇ-പാസ്​ നിര്‍ബന്ധമാണ്​. കൂടാതെ കേരളത്തിലേക്ക്​ തിരിച്ചുവരു​േമ്ബാള്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റും വേണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക