കിഴക്കമ്പലം കടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണം വൻ വിജയമായതോടെ നിയമസഭാ കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയിൽ സി എൻ പ്രകാശ്, വൈപ്പിൻ ഡോക്ടർ ജോബ് ചക്കാലയ്ക്കൽ എന്നിവരാണ് ട്വൻറി20 സ്ഥാനാർത്ഥികൾ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള തദ്ദേശീയരും ജനകീയവുമായ ആളുകളെയാണ് ട്വൻറി20 മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.

പാർട്ടിയിൽ അണിനിരന്ന് പ്രമുഖർ:

വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, പ്രശസ്ത ചലച്ചിത്ര താരം ശ്രീനിവാസൻ, ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് തുടങ്ങിയവർ ട്വൻറി 20 യുടെ രാഷ്ട്രീയ പാർട്ടിയിൽ ഭാഗഭാക്കായി. പാർട്ടിയുടെ മേൽനോട്ടം വഹിക്കുവാൻ ഉള്ള ഏഴംഗ അഡ്വൈസറി ബോർഡ് ചെയർമാനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി പ്രസിഡൻറ് സാബു ജേക്കബ് ആണ് വിവരം പ്രഖ്യാപിച്ചത്.

അഡ്വൈസറി കമ്മിറ്റിയുടെ അംഗസംഖ്യ 20 ആയി ഉയർത്തുമെന്നും സാബു ജേക്കബ് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യം ഇല്ലാതെ ആയിരിക്കും ട്വൻറി 20 തിരഞ്ഞെടുപ്പിനെ നേരിടുക എന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി മുക്ത സംസ്ഥാനമാണ് ട്വൻറി 20 യുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ജനകീയകൂട്ടായ്മ ഏറ്റു 20യുടെ നിയമസഭ തെരഞ്ഞെടുപ്പിലെ സാന്നിധ്യം ഇരുമുന്നണികൾക്കും എറണാകുളം ജില്ലയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2