കൊച്ചി മെട്രോ വന്‍ നഷ്ടത്തില്‍. കോവിഡ് പ്രതിസന്ധി കൊച്ചി മെട്രോയെ വലിയ രീതിയില്‍ മോശമായി ബാധിച്ചു. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് കൊച്ചി മെട്രോയിലുള്ളത്. മൂന്നര ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോയില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, നിലവില്‍ പ്രതിദിനം 20,000 യാത്രക്കാരാണ് കൊച്ചി മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തുന്നത്. കോവിഡിന് മുന്‍പ് പ്രതിദിനം 70,000 യാത്രക്കാര്‍ കൊച്ചി മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക