മുളന്തുരുത്തി: പെരുമ്പള്ളിയില്‍ വടിവാള്‍ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുളന്തുരുത്തി പെരുമ്പള്ളി കളിക്കളം റോഡില്‍ മലേക്കുരിശിനു സമീപം ഇച്ചിരവേലില്‍ ജോജി മത്തായി (24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലായി വടിവാളുമായി എത്തിയ മൂവര്‍ സംഘം വീടിനുള്ളില്‍ കയറി ജോജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് മത്തായിയുടെ കാലിനും വെട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിന് വെട്ടേറ്റ ജോജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടനെ ബൈക്കും വടിവാളുകളും ഉപേക്ഷിച്ച്‌ ആക്രമികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.ആക്രമണകാരണം വ്യക്തമല്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍ സി.ഐ.മുഹമ്മദ് നിസാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക