തൃശ്ശൂര്‍:  കൊച്ചി ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചക്കേസിലെ പ്രതി തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശിയായ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് തൃശ്ശൂരില്‍ പൊലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താന്‍ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വെച്ച്‌ മട്ടന്നൂര്‍ സ്വദേശിനിയായ യുവതിക്കാണ് മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിവാഹ വാഗ്ദാനം നല്‍കി 2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച്‌ എട്ടുവരെ ഫ്‌ലാറ്റിലെ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടെ സൗഹൃദം മുതലെടുത്ത് യുതിയോട് പണവും കടമായി വാങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.

ഇവിടെവെച്ച്‌ പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവില്‍ ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ യുവതി ഫ്‌ലാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.