കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പൊലീസ് നിര്‍ണായകമായ നിരവധി സാക്ഷിമൊഴികള്‍ ശേഖരിച്ചു. മാര്‍ട്ടിന്‍ ഒളിവില്‍ താമസിച്ച കാക്കനാട്ടെ ഫ്‌ലാറ്റിലെ സമീപ വാസികളുടേയും കെയര്‍ ടേക്കര്‍, സെക്യൂരിറ്റി എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മാര്‍ട്ടിനെക്കുറിച്ചും ഫ്‌ലാറ്റിന്റെ ഉടമയായ സുഹൃത്തിനെക്കുറിച്ചുമാണ് ചോദിച്ചറിഞ്ഞത്.

ഇന്നും കൂടുതല്‍ സാക്ഷികളുടെ മൊഴി എടുക്കും. തിങ്കളാഴ്ച മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും ഒളിവില്‍ താമസിച്ച കാക്കനാടുള്ള ഫ്‌ലാറ്റിലും എത്തിച്ചു തെളിവെടുക്കും.മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായി റിമാന്‍ഡിലുള്ള മൂന്നുപേരെ തല്‍ക്കാലം കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക