കൊ​ച്ചി: ഇരുപത്തേഴുകാരിയായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ ആണ് ഇയാളെ പിടികൂടിയത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് തൃ​ശൂ​ര്‍ കി​രാ​ലൂ​രി​ല്‍​നി​ന്നാ​ണ്.

ഫോ​ണ്‍ ന​മ്ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോലീസ് ഇയാളെ പിടികൂടിയത് . മാര്‍ട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാര്‍ട്ടിനെതിരെ കൊച്ചിയിലെ മറ്റൊരു യുവതികൂടി പരാതി നല്‍കിയിട്ടുണ്ട്. ജോ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു മാര്‍ട്ടിന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്ര​തി​യെ ഒ​ളി​പ്പി​ച്ച​വരെ നേരത്തെ തൃ​ശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. പു​ത്തൂ​ര്‍ സ്വ​ദേ​ശി ശ്രീ​രാ​ഗ് (27), പാ​വ​റ​ട്ടി സ്വ​ദേ​ശി ധ​നേ​ഷ് (29), മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍ ജോ​യ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റി​മാ​ന്‍​ഡ് ചെ​യ്തു.

സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി​യി​ല്‍ നി​ന്നു മു​ങ്ങി​യ പ്ര​തി തൃ​ശൂ​രി​ല്‍ എ​ത്തി. അ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മാ​റി​മാ​റി താ​മ​സി​ക്കുകയായിരുന്നു ഇയാള്‍. ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​തി​ക്ക് താ​മ​സ​സൗ​ക​ര്യ​വും പ​ണം ന​ല്‍​കി​യ​ത്.

കാമുകന്‍ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിനാണ് യുവതി ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടത്.
കടുത്ത മര്‍ദനവും, പീഡനവും, തന്‍്റെ നഗ്ന വീഡിയൊ ചിത്രീകരിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതി മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത് എറണാകുളത്ത് ജോലി ചെയ്യുമ്ബോള്‍ ആണ്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുക്കുകയും കൊച്ചിയില്‍ കഴിഞ്ഞ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഒരു വര്‍ഷത്തോളം ഇവര്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് മറ്റൊരു യുവതിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ മുതലാണ് ക്രൂരപീഡനത്തിന് യുവതി ഇരയായത്. പീഡനം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ട് വരെയുള്ള കാലയളവിലായിരുന്നു.