കൊച്ചി : കൊച്ചിയില് സ്ത്രീധനത്തിന്റെ പേരില് യുവതിയ്ക്കും പിതാവിനും ക്രൂര മര്ദ്ദനം.യുവതിയുടെ ഭര്ത്താവ് ജിബ്സണ് പീറ്ററിനെതിരെ ഭാര്യ പൊലീസില് പരാതി നല്കി.ജിബ്സണ് തന്നെ ക്രൂരമായി മര്ദ്ദിക്കുകയും പട്ടിണിയ്ക്കിട്ടതായും യുവതി വെളിപ്പെടുത്തി. ജിബ്സനും ഇയാളുടെ പിതാവും ചേര്ന്ന് തന്നെ മര്ദ്ദിച്ച്‌ കാലൊടിച്ചതായി യുവതിയുടെ പിതാവും വെളിപ്പെടുത്തി.സംഭവത്തില് വനിതാ കമ്മീഷന് കേസെടുത്തു.

ചളിക്കവട്ടം സ്വദേശിനിയായ യുവതിയും പിതാവുമാണ് ക്രൂര മര്ദ്ദനത്തിനിരയായത്. ജിബ്സനുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നാം നാള് മുതല് സ്വര്ണ്ണവും പണവും ആവശ്യപ്പെട്ട് ജിബ്സന് തന്നെ ക്രൂരമായി മര്ദ്ദിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.ഭര്തൃവീട്ടിലെ പ്രശ്നങ്ങള് അറിഞ്ഞതിനെത്തുടര്ന്ന് എത്തിയപ്പോഴാണ് പിതാവിന് മര്ദ്ദനമേറ്റത്.പരാതിയുടെ അടിസ്ഥാനത്തില് കൊച്ചി സി സി പി യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയെടു ക്കാന് വനിതാ കമ്മീഷന് നിര്ദേശം നല്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക