കൊച്ചി: കൊവിഡ് വ്യാപനം മൂലം വരുമാനത്തിലുണ്ടായ ഇടിവ് മറികടക്കാന്‍ പദ്ധതിയുമായി കെഎംആര്‍എല്‍. കൈവശമുള്ള ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. ആലുവ, ഇടപ്പള്ളി, വടക്കേക്കോട്ട എന്നിവിടങ്ങളിലെ ഭൂമിയാണ് പാട്ടത്തിന് നല്‍കുക.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിലച്ചതോടെ കനത്ത വരുമാന നഷ്ടമാണ് കെഎംആര്‍എല്‍ നേരിടുന്നത്. ഇതോടെയാണ് ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കെഎംആര്‍എല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ വടക്കേക്കോട്ടയില്‍ ഒരേക്കറും, ആലുവയില്‍ 98 സെന്റും, ഇടപ്പള്ളിയില്‍ 30 സെന്റും അടിയന്തിരമായി കൈമാറാനാണ് തീരുമാനം. ഇതിന്റെ നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പാട്ടത്തിന് നല്‍കുന്ന ഭൂമിയില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനാണ് നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം പ്രധാന മെട്രോ സ്റ്റേഷനുകളില്‍ കുറഞ്ഞ വാടകയ്ക്ക് ഓഫീസ് സ്‌പേസ് നല്‍കാനും കെഎംആര്‍എല്‍ തീരുമാനിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് സ്‌പേസ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളില്‍ സ്റ്റാളുകളും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക