അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രോക്ക് അല്ല സീനിയര്‍ മാന്‍ഡ്രേക്കാണെന്ന് ഷാജി ആരോപിച്ചു. കൊവിഡിന് മുമ്ബ് ക്വാറന്റൈന്‍ കണ്ടുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന് കെ.എം ഷാജി. ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാര്‍ട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീല്‍.

റേഷന്‍ ഷാപ്പിലെ ശര്‍ക്കര വാരി അഴിമതി നടത്തിയ സര്‍ക്കാരാണിത്.ചക്കരക്കുടത്തില്‍ കൈയിട്ട് വാരിയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സര്‍ക്കാര്‍ റേഷന്‍ ഷോപ്പിലെ ശര്‍ക്കരയില്‍ വരെ അഴിമതി നടത്തി. തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് കാലത്ത് ജനങ്ങള്‍ തെരുവിലിറങ്ങാത്തത് കക്കാനുള്ള ജനവിധിയായി കരുതരുത്. മുഖ്യമന്ത്രിയാണ് പ്രധാന പ്രതി. ചോദ്യങ്ങളോട് പ്രധാനമന്ത്രി കാട്ടുന്ന അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കുമുള്ളത്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചു കൊലപ്പെടുത്തിയ കെ എം ബഷീറിന്റെ രക്തത്തിലും വാളയാറിലെ പെണ്‍കുട്ടികളുടെ രക്തത്തിലും അലന്റേയും താഹയുടേയും അമ്മമാരുടേ കണ്ണുനീരിലുമെല്ലാം സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ട്. സ്പ്രിങ്ലര്‍, സ്വര്‍ണ്ണക്കടത്ത് സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നല്ല മുഖ്യമന്ത്രി എന്ന് തന്നെയെന്നാണ് പറയേണ്ടത്. മുഖ്യമന്ത്രി തന്നെയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയില്ലാതെ ഓഫീസുണ്ടാകില്ല. ശിവശങ്കറിനെ നയിച്ചത് മുഖ്യമന്ത്രിയുടെ രക്തബന്ധുവാണ്. കളവുമുതല്‍ ബന്ധുക്കള്‍ അങ്ങാടിയില്‍ വില്‍ക്കാന്‍ വരുമ്ബോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നതെന്നും ഷാജി പറഞ്ഞു.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2