തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.

രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവര്‍ത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികള്‍ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും കെ കെ രമ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആലത്തൂർ നഗരത്തിൽ വെച്ച് ഒരു സംഘം സിപിഎം പ്രവർത്തകർ തന്നെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി എന്നാണ് രമ്യ ഹരിദാസിന്റെ പരാതി. പട്ടിഷോ കാണിക്കരുതെന്നും ഇനി ഇവിടെ കാലുകുത്തിയാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രമ്യ ഹരിദാസ് പറഞ്ഞു. എന്നാൽ എംപിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എംപിക്കൊപ്പം ഉള്ളവരാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്നുമാണ് സിപിഎം നേതാക്കളുടെ നിലപാട്.