തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ടി.പിയുടെ ഭാര്യ കെ കെ രമ. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി എംഎല്‍എയുമായ കെ.കെ രമ പറയുന്നത്. മുന്‍പും ഇടത് നേതൃത്വങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെമെന്നും മറ്റും ആവശ്യപ്പെട്ട് കെ കെ രമ രംഗത്ത് വന്നിരുന്നു.

പ്രതികളിലൊരാളായിരുന്ന കുഞ്ഞനന്തന്‍ മരിച്ചതുകൊണ്ട് മാത്രം തനിക്ക് നീതി കിട്ടിയെന്ന് പറയാനാകില്ലെന്ന് രമ വ്യക്തമാക്കി. ടിപിയെ കൊല്ലാന്‍ തീരുമാനിച്ച ഒരു കേന്ദ്രമുണ്ട്. അതൊരിക്കലും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്നും രമ വെളിപ്പെടുത്തി. ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ ആര്‍എംപി എന്ന പാര്‍ട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അതാണ് തെറ്റിയതെന്നും കെ കെ രമ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കെ കെ രമയുടെ പ്രസ്താവന. ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിറകിലെ ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. കുഞ്ഞനന്തന്‍ കൊല്ലാന്‍ ഉപയോഗിച്ച ഒരായുധം മാത്രമാണെന്നും കൊന്നവര്‍ മറ്റു പലരുമാണെന്നും കെ കെ രമ മുന്‍പും ആരോപിചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക