ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കോമയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കിംമിന്റെ സഹോദരി കിം യോ ജോങ് രാജ്യത്തിന്‍റെ അധികാരം ഏറ്റെടുത്തെന്നും ഭരണകാര്യങ്ങള്‍ ഇവരാണെന്ന് നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പും കിം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നടക്കം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ ഭരണത്തില്‍ സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2