പാ​ല​ക്കാ​ട്: പ​ല ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മ​ന്നാ​റി​ല്‍​ നി​ന്നും അജ്ഞാത സംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തിയുടെ വെളിപ്പെടുത്തല്‍. ഒ​ടു​വി​ല്‍ കൊ​ണ്ടു​വ​ന്ന​ത് ഒ​ന്ന​ര​ക്കി​ലോ സ്വര്‍ണമാണെന്നും, ഇത് വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊഴി ന​ല്‍​കി. എ​ട്ട് മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യെ​ന്നും യു​വ​തി പോലീസിനോട് സമ്മതിച്ചു. അ​തേ​സ​മ​യം ത​ട്ടി​ക്കൊ​ണ്ടു​ പോ​യ സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് പോ​ലീ​സ് പറഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പ്രാദേ​ശി​ക സഹാ​യം കി​ട്ടി​യെ​ന്നും അന്വേഷണസംഘം അറിയിച്ചു.

മാ​ന്നാ​ര്‍ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ല്‍ ബി​നോ​യി​യു​ടെ ഭാ​ര്യ ബി​ന്ദു(39)​വി​നെ​യാ​ണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട് ആക്രമിച്ച ശേഷം അ​ജ്ഞാ​ത സം​ഘം തട്ടിക്കൊണ്ട് പോയത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്കും​ചേ​രി​യി​ല്‍ നി​ന്നും യു​വ​തി​യെ ക​ണ്ടെത്തുകയായിരുന്നു. യു​വ​തി നാ​ല് ദി​വ​സം മു​ന്‍​പാ​ണ് ഗ​ള്‍​ഫി​ല്‍ നി​ന്നും എ​ത്തി​യ​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍.ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ത​ന്നെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ന്ദു പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2