ചെറിയ അശ്രദ്ധകളാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവയ്ക്കാറ്. അത്തരത്തിലൊരു അശ്രദ്ധ മൂലമുണ്ടായ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ സെൽറ്റോസാണ് പിന്നോട്ട് ഉരുണ്ടത്. പാർക്ക് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണം എന്നാണു കരുതുന്നത്.

ഷോറൂമിലെ ഒരു യുവാവ് വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുണ്ടെങ്കിലും സാധിക്കുന്നില്ല. റോഡ് നിരപ്പിൽനിന്ന് അൽപം ഉയരത്തിലുള്ള ഷോറൂമിൽനിന്ന് പിന്നോട്ടുരുണ്ട വാഹനം റോഡിലേക്കു വീണു. ആ സമയത്ത് റോഡലുടെ മറ്റു വാഹനങ്ങളോ ആളുകളോ വരാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. വാഹനത്തിനു കേടുപാടുകൾ പറ്റിയെങ്കിലും ഗുരുതരമായ തകരാറു പറ്റിയില്ലെന്നു വ്യക്തം. റോഡിൽനിന്ന് ഓടിച്ചാണ് തിരികെ ഷോറൂമിലേക്കു കയറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക