തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തിങ്കളാഴ്ച മുതൽ. തിരുവനന്തപുരം – എറണാകുളം, എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് സർവ്വീസ്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും.

കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേന്ദ്ര ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുമെന്നും, ഡ്രൈവർ, മെയിന്റനൻസ് വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.