സ്വന്തം ലേഖകൻ

കോട്ടയം: തൊടുപുഴ കോടതിയിൽ വിചാരണയിലിരിക്കുന്ന കഞ്ചാവ് കേസിൽ നിന്നും രക്ഷപെടുത്താൻ ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘാംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി കെ.എസ്.പുരം ഗവ.എൽ.പി സ്‌കൂൾ ഭാഗത്ത് കാലായിൽ വീട്ടിൽ കെ.വി ഷിബു (കാച്ചിക്ക -42)വിനെയാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2020 ജൂലായ് 26 ന് 59.5 കിലോ കഞ്ചാവുമായി അലോട്ടിയുടെ സംഘത്തെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി -28) ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇതിനു ശേഷം തൊടുപുഴ ലഹരി വിരുദ്ധ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു. ഇതിനിടെ കേസിലെ സാക്ഷികളെ ഷിബുവിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയായിരുന്നു.

കേസിൽ സാക്ഷി പറയാൻ പോയാൽ തലകാണില്ലെന്നായിരുന്നു പ്രതികൾക്കു വേണ്ടി ഗുണ്ടാ സംഘം സാക്ഷികളെ ഭീഷണിപ്പെടുത്തിയത്. തുടർന്നു സാക്ഷികളുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.

എസ്.ഐ വിപിൻ ചന്ദ്രൻ , എ.എസ്.ഐ ഗ്രേഡ് റോജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് അപ്പുക്കുട്ടൻ, പി.ബി അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.