പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് തിരുവനന്തപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ്(28) ജീവനൊടുക്കിയത്. റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ എഴുപത്തിയാറാമത് റാങ്കായിരുന്നു അനുവിന്.

ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ‘ആരുടെ മുന്നിലും ചിരിച്ച്‌ അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്’ കുറിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2