കോ​യ​മ്പത്തൂർ: ലോ​ഡ്ജ് മു​റി​യി​ല്‍​നി​ന്നും അ​ഴു​കി​യ നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വും, മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ല്‍ മ​ധ്യ​വ​യ​സ്ക​നെ​യും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബി​ന്ദു (46) വി​ന്‍റെ മൃ​ത​ദേ​ഹ​വും, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​സ്ത​ഫ (58) യെ​യു​മാ​ണ് ഗാ​ന്ധി പു​ര​ത്തെ ജാ​ന്‍​സി ഡീ​ല​ക്സ് എ​ന്ന ഹോ​ട്ട​ലി​ലെ മു​റി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ റൂ​മി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ മു​റി തു​റ​ന്നു നോ​ക്കി​യ​പ്പോ​ള്‍ ബി​ന്ദു ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ക​ളോ​ടെ അ​ഴു​കി​യ നി​ല​യി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​തും, ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ല്‍ മൃ​ത​പ്രാ​യ​നാ​യ മു​സ്ത​ഫ​യെ​യും ക​ണ്ടെ​ത്തി​യ​ത്.ഇ​തേ തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ കാ​ട്ടൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം ന​ല്‍​കി.സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വ​തി യു​ടെ മൃ​ത​ദേ​ഹ​വും, മു​സ്ത​ഫ​യെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​ര്‍ ക​ഴി​ഞ്ഞ മാ​സം 26നാ​ണ് മു​റി​യെ​ടു​ത്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക