സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓട്ടോ, ടാക്‌സി വാഹനങ്ങൾക്കും സ്‌റ്റേജ് ,കോൺട്രാക്ട് വാഹനങ്ങൾക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി.

നികുതി അടയ്ക്കുന്നതിനായി ഓഗസ്റ്റ് 31 വരെ ഇളവുകൾ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നികുതി ആംനസ്റ്റി നവംബർ 30 വരെ നീട്ടുമെന്നും വ്യക്തമാക്കി.

മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് കൂടുതൽ പണം എത്തേണ്ടതുണ്ട് എന്ന് വിലയിരുത്തിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

നികുതി ആംനസ്റ്റി കാലാവധി നീട്ടിയതിനൊപ്പം ടേൺ ഓവർ ടാക്‌സ് റിട്ടേൺ സമർപ്പിക്കുന്നതിനും ടേൺ ഓവർ ടാക്‌സ് അടയ്ക്കുന്നതിനുമുളള സമയപരിധിയും നീട്ടിയതായി ബാലഗോപാൽ അറിയിച്ചു.