തിരുവനന്തപുരം:ചാന്‍സലറായ ഗവര്‍ണര്‍ക്ക് മാത്രം അധികാരമുള്ള ഓര്‍ഡിനന്‍സ് (സ്പെഷ്യല്‍ റൂള്‍) ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം നടത്തി, മലയാളം മഹാനിഘണ്ടു എഡിറ്ററായി “വേണ്ടപ്പെട്ട” സംസ്കൃത അദ്ധ്യാപികയെ നിയമിച്ച കേരള സര്‍വകലാശാല കുരുക്കില്‍. പ്രതിമാസം രണ്ടു ലക്ഷം ശമ്ബളത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യയെ എഡിറ്ററാക്കിയത്. പണ്ഡിതരായ മലയാളം പ്രൊഫസര്‍മാരെയാണ് സാധാരണ എഡിറ്റര്‍മാരാക്കാറുള്ളത്.

ആരോരുമറിയാതെ ഓര്‍ഡിനന്‍സ് തിരുത്തി, നിയമിക്കാനുദ്ദേശിച്ചയാളുടെ യോഗ്യത കൂട്ടിച്ചേര്‍ത്ത് രഹസ്യമായി വിജ്ഞാപനമിറക്കിയ സര്‍വകലാശാല, ഇന്‍-ചാര്‍ജ്ജായിരുന്ന പ്രൊഫസറെപ്പോലും നിയമനക്കാര്യം അറിയിച്ചില്ല.അവര്‍ ഓഫീസിലെത്തിയപ്പോള്‍ തന്റെ കസേരയില്‍ പുതിയ എഡിറ്റര്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍. മോഹനന്റെ ഭാര്യ ഡോ.പൂര്‍ണിമ മോഹനെയാണ് നിയമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക