തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ ലേല നടപടികള്‍ക്കുള്ള വിദഗ്ധ ഉപദേശം തേടിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള നിയമ സ്ഥാപനത്തെ. മുംബൈ ആസ്ഥാനമായി എത്തിയ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനെയാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയത്. ഗൗതം ആദാനിയുടെ മകന്‍ കരണിന്റെ ഭാര്യ പിതാവ് സിറിള്‍ ഷെറോഫിന്റേതാണ് സ്ഥാപനം. അദാനിയുടെ മരുമകള്‍ കമ്ബനിയുടെ പാര്‍ടണറുമാണ്. ലേലതുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ ഈ സ്ഥാപനം നിര്‍ണായകമായ പങ്ക് വഹിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കണ്‍സള്‍ട്ടിംഗ് ഫീസ് ആയി 55 ലക്ഷം രൂപ കേരളം നല്‍കുകയും ചെയ്തിട്ടുണ്ട്.

വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പ്രഫഷണല്‍ ഫീ ഫോര്‍ ബിഡ്ഡിങ് എന്ന നിലയില്‍ ലേല നടപടികളില്‍ സഹായിച്ചതിന് നല്‍കിയ പ്രതിഫലമായി ഇവര്‍ക്ക് 55 ലക്ഷം രൂപ നല്‍കിയതായി പറയുന്നു. വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര തീരുമാനത്തൈ സംസ്ഥാന സര്‍ക്കാര്‍ നിയമ രാഷ്ട്രീയ പോരാട്ടം നടക്കുമ്ബോഴാണ് ഈ വിവരം പുറത്ത് എത്തിയിരിക്കുന്നത്.

അദാനിക്കെതിരെ സമരം ചെയ്യുമ്‌ബോള്‍ തന്നെ കേരള സര്‍ക്കാര്‍ അദാനിയുടെ ഭാര്യക്ക് നിയമോപദേശത്തിന് ഫീസ് നല്‍കിയ വിചിത്രമായ ഇടപാടിലും പങ്കെടുത്തുവെന്നത് എങ്ങനെ ന്യായീകരിക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വിമാനത്താവളം നടത്തിപ്പിനായി കേന്ദ്രം സംഘടിപ്പിച്ച ലേലത്തില്‍ അദാനി ഗ്രൂപ്പ് ഒരു യാത്രക്കാരന് 168 രൂപയും കേരളം 135 രൂപയുമാണ് വാഗ്ദാനം ചെയ്തത്.

ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി കൊണ്ട് പോവുകയും ചെയ്തു. അദാനിക്ക് സ്വാധീനമുള്ള നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തിയത് ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈഫ് മിഷനുള്‍പ്പെടെയുള്ള തട്ടിപ്പുകളില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ പേരില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവരുടെ തന്നെ ചതിയുടെ കഥ പുറത്താകുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2