തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊലീസ് കര്‍ശന പരിശോധന നടത്തും.അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കുകയുള്ളു.

സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവശ്യസര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജോലി സ്ഥലത്തേക്കും, തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും, മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്നലെ ചട്ടലംഘനത്തിന് രണ്ടായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 5000 പേര്‍ക്കെതിരെ കേസെടുത്തു.3500 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ക്ക് സാദ്ധ്യതയുണ്ട്.