തിരുവനന്തപുരം: സംസ്ഥാനത്ത് റ്റി പി ആർ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍. മുന്‍ ആഴ്ച്ചകളേക്കാള്‍ കര്‍ശനമാണ് വ്യവസ്ഥകള്‍. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളില്‍ സെമി ലോക്ക്ഡൗണുമാണ്. ടിപിആര്‍ 6ന് താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാകും ഇളവുകള്‍.

24ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്നത് മാറ്റിയാണ് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.നേരത്തെ ഇത് 30 ആയിരുന്നു. വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളില്‍ ലോക്ക്ഡൗണുമാണ്. തിരുവനന്തപുരം നഗരമുള്‍പ്പടെ 34 പ്രദേശങ്ങള്‍ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group