തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം  175 , കാസർഗോഡ്  107 , പത്തനംതിട്ട  91 , കൊല്ലം  74 , എറണാകുളം  61 , കോഴിക്കോട്  57 , മലപ്പുറം  56 , കോട്ടയം  54 , ഇടുക്കി  48 , കണ്ണൂർ  47 , ആലപ്പുഴ  46 , പാലക്കാട്  42 , തൃശൂർ  41 , വയനാട്  28 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂർ ജില്ലയിലെ വർഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുൾ ഖാദർ (71) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 733 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 67 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.16 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,47,182 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8980 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2