തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് 1103 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 240,  കോഴിക്കോട് 110 , കാസർഗോഡ്  105 , ആലപ്പുഴ 102 , കൊല്ലം  80 , എറണാകുളം  79,  കോട്ടയം  77,  മലപ്പുറം 68 , കണ്ണൂർ  62 , പത്തനംതിട്ട 52 , ഇടുക്കി  40 , തൃശൂർ  36 , പാലക്കാട്  35 , വയനാട്  17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രൻ (40) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.

എറണാകുളം ജില്ലയിൽ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.ഇതിൽ

21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാൻമാർക്കും, 3 കെ.എഫ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും, 8 കെ.എസ്.സി. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 3 ഡി.എസ്.സി. ജവാൻമാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2