അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ ലോകം വലിയ ഒരു ഞെട്ടലിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ കേരളത്തിലെ ഒരു വിഭാഗം ആളുകൾ ഈ നടപടിയെ ആഘോഷിക്കുന്ന തിരക്കിലാണന്ന് ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ താലിബാൻ അനുകൂല ഹാഷ്‌ടാഗുകൾ നിറയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

“ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുന്ന അതേ ദിവസം തന്നെ സ്വാന്ത്ര്യ തീരത്തേക്ക് അഫ്ഗാനും” എന്ന് ഒരു ഫെയ്സ്ബുക്ക് ഉപയോക്താവ് പോസ്റ്റ് ചെയ്തതായി സ്ക്രീൻ ഷോട്ട് സഹിതം ഇന്റർനാഷണൽ ബിസിനസ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ പോസ്റ്റിനെ വിമർശിച്ച് നിരവധി പ്രതികരണങ്ങൾ വരുന്നുണ്ടെങ്കിലും, താലിബാനെ ഒരു സ്വാതന്ത്ര്യ പ്രസ്ഥാനമായി വാഴ്ത്തുന്ന നിരവധി അഭിപ്രായങ്ങളും ഇതോടൊപ്പം വരുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ശരീഅത്ത് നിയമം രാജ്യത്ത് കർശനമായി നടപ്പാക്കണമെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ ദൈവം അനുശാസിക്കുന്ന ഒരു നിയമം താലിബാൻ ചുമത്തുകയാണെന്നും അത് ഇന്ത്യയിലും വരണമെന്നും ചില അനുഭാവികൾ വാദിക്കുന്നു.

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തലും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

“ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കേരളം ഒരു റിക്രൂട്ടിംഗ് ഗ്രൗണ്ട് ആണ്, കാരണം ഇവിടുത്തെ ആളുകൾ വിദ്യാസമ്പന്നരാണ്, ഐഎസിന് എന്‍ജിനീയർമാരും ഡോക്ടർമാരും ആവശ്യമാണ്. എന്നാൽ ഞങ്ങൾ അതിനെ ചിട്ടയോടെ കൈകാര്യം ചെയ്തു, അത് കുറഞ്ഞു,” സേവനത്തിൽ നിന്ന് വിരമിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പ്  കേരള മുന്‍ പൊലീസ് ഡയറക്ടർ ജനറൽ ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 15 ന് താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്തു. താലിബാൻ അധികാരത്തിലേറുന്നത് 20 വർഷത്തിലധികം നീണ്ടുനിന്ന അഫ്ഗാൻ- താലിബാൻ യുദ്ധത്തിന്റെ അന്ത്യത്തിന് കാരണമായി. അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ പെട്ടെന്നുള്ള തകർച്ച അപ്രതീക്ഷിതമായിരുന്നു. മാത്രമല്ല ഭീകരസംഘം അധികാരത്തിലേറിയത് രാജ്യത്തെ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയുമാണ്.

“താലിബാൻ അവരുടെ വാളുകളുടെയും തോക്കുകളുടെയും ബലത്തിൽ വിജയിച്ചു, ഇപ്പോൾ രാജ്യത്തെ ജനങ്ങളുടെ അഭിമാനം, സ്വത്ത്, സംരക്ഷണം എന്നിവയ്ക്കെല്ലാം അവരാണ് ഉത്തരവാദികൾ.” എന്ന് അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത ശേഷം അഷ്റഫ് ഗനി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക