കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന് ഗംഭീര വാഗ്ദ്ധാനങ്ങള്‍ നല്‍കി തെലങ്കാന,കേരളത്തിലേത് പോലെ പരിശോധനകള്‍ ഉണ്ടാകില്ലെന്നും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നല്‍കിയതായി കിറ്റെക്‌സ് ഗ്രൂപ്പ് അറിയിച്ചു.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group


സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ശല്യമോ അനാവശ്യ പരിശോധനയോ ഉണ്ടാവുകയില്ലെന്നതടക്കമുള്ള ഉറപ്പാണ് കിറ്റെക്‌സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. എല്ലാത്തതിലുമുപരി മനസമാധാനവും അവര്‍ വാഗ്ദ്ധാനം ചെയ്യുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞതായി കിറ്റെക്‌സ് സംഘം വ്യക്തമാക്കി.കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും, പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരവും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ് തെലങ്കാനയുടെ മുഖ്യ ലക്ഷ്യമെന്നും, മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിലും കൂടുതല്‍ ആനുകൂല്യങ്ങളും കിറ്റെക്‌സിന് നല്‍കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.