തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണ്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസിനെ വിന്യസിക്കും. അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ.

പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികള്‍ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകള്‍ ഓടില്ല .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കൂ.അനാവശ്യ യാത്രകള്‍ പാടില്ല. ഹോട്ടലുകളില്‍ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകള്‍ തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക