തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത്​ ര​ണ്ടു​ല​ക്ഷ​ത്തോ​ളം ‘നി​ഗൂ​ഢ’ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍. അ​ന​ര്‍​ഹ​രും വ്യാ​ജ​രും ഉ​ള്‍​ക്കൊ​ള്ളു​ന്ന, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത കാ​ര്‍​ഡ്​ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ന്‍​ കെ​ണി ഒ​രു​ക്കു​ക​യാ​ണ്​ പൊ​തു​വി​ത​ര​ണ വ​കു​പ്പ്. ഒ​രു​മാ​സ​ത്തെ സ​മ​യം ന​ല്‍​കി​യി​ട്ടും ന​ല്ലൊ​രു ശ​ത​മാ​നം പേ​ര്‍ അ​ന​ര്‍​ഹ​മാ​യ കാ​ര്‍​ഡു​കാ​ര്‍ മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റാ​ന്‍ തയാറായിട്ടില്ല.ഇതിന് പിന്നാലെയാണ് പൊതുവിതരണ വകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്.

നാ​ലു​ച​ക്ര വാ​ഹ​ന​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്‌​ ന​ട​പ​ടി സ്വീ​ക​രി​ക്കും.​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍, അ​വ​ര്‍​ക്ക്​ വേ​ത​നം ല​ഭി​ക്കു​ന്ന സ്​​പാ​ര്‍​ക്കി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌​ അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്തും. ഈ ​ര​ണ്ടു​ന​ട​പ​ടി​ക​ള്‍​ക്കും അ​നു​മ​തി തേ​ടി പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ സ​ര്‍​ക്കാ​റി​ന്​ ക​ത്ത​യ​ച്ചു.

അ​തേ​സ​മ​യം, റേ​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​ക്കാ​രി​ല്‍ ഇ​ടം ല​ഭി​ക്കാ​ന്‍ ര​ണ്ടു​ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ്​ വി​വി​ധ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ​ു​ക​ളി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 1.29 ല​ക്ഷം പേ​ര്‍ അ​ര്‍​ഹ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​െന്‍റ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ സാ​ന്ത്വ​ന സ്​​പ​ര്‍​ശം അ​ദാ​ല​ത്തി​ല്‍ ഏ​റ്റ​വും അ​ര്‍​ഹ​രാ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​കാ​രെ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​വ​രെ പോ​ലും ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സം കൊ​ണ്ട്​ 66,000 അ​ന​ര്‍​ഹ​രാ​ണ്​ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന്​ പു​റ​ത്താ​യ​ത്. ഓ​രോ റേ​ഷ​ന്‍ വ്യാ​പാ​രി​യും 10 അ​ന​ര്‍​ഹ​രാ​യ കാ​ര്‍​ഡ്​ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി വി​വ​രം ന​ല്‍​ക​ണ​മെ​ന്ന് അ​നൗ​ദ്യോ​ഗി​ക നി​ര്‍​ദേ​ശ​മു​ണ്ട്.