പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ല്‍ സ​ര്‍​വി​സ് ന​ട​ത്തി​ല്ലെ​ന്ന്​ ഓൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫോം ​ജി (വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി കി​ട്ടാ​നു​ള്ള അ​പേ​ക്ഷ) സ​മ​ര്‍​പ്പി​ച്ച്‌ ബ​സ് നി​ര്‍​ത്തി​യി​ടാ​നാ​ണ് തീ​രു​മാ​നം. ഈ തീരുമാനം പൊതുജനങ്ങളെ വലക്കുമെന്ന് ഉറപ്പാണ്.
നി​ല​വി​ല്‍ 9,500 ഓ​ളം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് നി​ര​ത്തി​ലു​ള്ള​ത്. ലാ​ഭ​ക​ര​മാ​യ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും സം​ഘ​ട​ന​ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സാധാരണക്കാരായ മനുഷ്യർ ഏറെയും ആശ്രയിക്കുന്ന ഒന്നാണ് ബസ് ഗതാഗതം, അതുകൊണ്ട് ഈ തീരുമാനം സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ബാധിച്ചേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2