തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്സ്പ്രെസും ജനശതാബ്ധിയും നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തി വച്ച്‌ പല സര്‍വീസുകളും നാളെ മുതല്‍ തുടങ്ങാനാണ് പദ്ധതി. വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്ക് റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങാനും പദ്ധതിയുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആളുകള്‍ കുറഞ്ഞതിനാല്‍ പല സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.