തിരുവനന്തപുരം: സ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇന്ന് പ്രത്യേക ഇളവുകള്‍. ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പുസ്തകങ്ങളും ശ്രവണ സഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും മൊബൈല്‍ ഷോപ്പുകളും തുറക്കാന്‍ അനുമതിയുണ്ട്. അറ്റകുറ്റ പണികള്‍ക്കായി ഷോപ്പുകള്‍ തുറക്കാനും തടസ്സമില്ല.

രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണിവരെയാണ് ഇവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. വാഹന ഷോറൂമുകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും.രണ്ടാം തരംഗത്തില്‍ ടി പി ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണ് മറ്റന്നാള്‍ വരെ നിബന്ധനകള്‍ കര്‍ശനമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക