രുവനന്തപുരം: കേരളത്തില്‍ ഇപ്പോൾ നടപ്പിലാക്കി വരുന്ന ലോക്ക് ഡൗൺ ഇളവുകളെ കുറിച്ചുള്ള തീരുമാന നാളത്തേക്ക് മാറ്റി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ആദ്യമറിയിച്ചതെങ്കിലും പിന്നിട് നാളത്തെയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായാവും ലോക്ഡൗണ്‍ ഒഴിവാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും അടച്ചു പൂട്ടല്‍ തുടര്‍ന്നാല്‍ ജനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ബുദ്ധിമുട്ടിലാകുമെന്ന വിലയിരുത്തലുണ്ട്. പലര്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.


അതേസമയം, കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരും.

75 ശതമാനം ജനങ്ങളും വാക്സിന്‍ എടുത്താലേ കോവിഡ് ഭീഷണിയില്‍നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്.
.