സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന നാല് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചു. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയാഴ്ച സര്‍വീസ് നടത്തും. പാളത്തിലെ അറ്റുകുറ്റപ്പണി നടത്താനായി ഷൊര്‍ണൂര്‍ വരെ മാത്രം സര്‍വീസ് നടത്തുവാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രവൃത്തികള്‍ മാറ്റിവച്ചതിനാല്‍ എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി സാധാരണ പോലെ തന്നെ പൂര്‍ണമായും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.ജൂലൈ അഞ്ചിന് എറണാകുളം – ബനസ്‌വാഡി ബൈ വീക്ക്‌ലി എക്‌സ്പ്രസ്, ആറിന് ബനസ്‌വാഡി-എറണാകുളം ബൈ വീക്ക്‌ലി എക്‌സ്പ്രസ്, എട്ടിന് കൊച്ചുവേളി ബനസ്‌വാഡി ഹംസഫര്‍ ബൈ വീക്ക്‌ലി സ്‌പെഷല്‍, ജൂലൈ ഒന്‍പതിന് ബാനസ്‌വാഡി – കൊച്ചുവേളി ഹംസഫര്‍ ബൈ വീക്ക്‌ലി സ്‌പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തും.