തിരുവനന്തപുരം | സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമാകും.

ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ സെന്ററില്‍ വാഹനത്തിലിരുന്ന് തന്നെ വാക്‌സീന്‍ സ്വീകരിക്കാമെന്നതാണ് പ്രധാന സവിശേഷത. കൂടാതെ രജിസ്‌ട്രേഷനും വാക്‌സീന്‍ സ്വീകരിച്ച ശേഷമുള്ള നിരീക്ഷണമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം വിമന്‍സ് കോളജിലാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക