തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,867 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 4,612 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 63,000ത്തിന് മുകളിലായി തുടരുകയാണ്. 63,484 പേരാണ് വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,669 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,38,545 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,124 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4000ത്തിലേയ്ക്ക് അടുക്കുകയാണ്. നിലവിൽ 3,985 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകൾ കൂടി പരിഗണിച്ചാൽ മരണം 4100 കടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2