തിരുവനന്തപുരം: കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.
തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇരുപതിനായിരം ഡോസ് വാക്സീനിൽ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കായി മാസ് വാക്സിനേഷൻ ക്യാംപുകൾ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാംപുകൾ മുടങ്ങിയേക്കുമെന്നാണ് ആശങ്ക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2