തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ്‌
എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

തിരുവനന്തപുരം ജില്ലയ്ക്ക് നാല്‍പതിനായിരം ഡോസ് വാക്സിന്‍ ലഭിക്കും. കൊവീഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങും. ഓണത്തിന് മുമ്ബ് സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.ഇന്നലെ 22,129 പേരാണ് രോഗം സ്ഥിരീകരിച്ചത്.12.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.156 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,326 ആയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക