സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുന്നു. പ്രതിദിന രോഗ ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താ‍ഴെയെത്തി. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍.

കേരളത്തില്‍ വലിയ രോഗ വ്യാപനവും ജീവഹാനിയുമാണ് രണ്ടാം കൊവിഡ് തരംഗം സൃഷ്ടിച്ചത്. എന്നാല്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനത്തിലൂടെയാണ് വലിയ വിപത്തില്‍ നിന്നും കേരളം രക്ഷപ്പെട്ടത്. ഇന്ന് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമ്ബോള്‍ അത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തില്‍ താ‍ഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താ‍ഴെ എത്തിയതും രണ്ടാം തരംഗത്തിന്‍റെ ആശങ്കയില്‍ നിന്നും കേരളത്തെ കരകയറ്റുന്നതാണ്. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു.

രണ്ടാം തരംഗം മുന്നില്‍ക്കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പോലെ ആശുപത്രി, കിടക്കകള്‍,ഓക്സിജന്‍ എന്നിവ കൂടുതല്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വാക്സിന്‍ 18 വയസിന് മുകളില്‍ എല്ലാവര്‍ക്കും നല്‍കാനുള്ള തീരുമാനവും മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ്. എന്നാല്‍ വൈറസ് വകഭേദത്തിന്‍റെ ആശങ്ക അതും സംസ്ഥാനത്ത് തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക