സംസ്ഥാനത്തെ കൊവിഡ് രോഗ വ്യാപന൦ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. ഇത് സംബന്ധിച്ച അടിയന്തര നിർദേശം ഡിജിപി ഉദ്യോഗസ്ഥർക്ക് നൽകി. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്ഉറപ്പ് വരുത്താൻ പൊലീസ് പരിശോധന വ്യാപകമാക്കും. വാക്‌സിനേഷൻ ഊർജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.
മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ വീഴ്ചയില്ലാതെ നടപ്പാക്കാൻ കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റർമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരിൽ പ്രത്യേക ജാഗ്രത പുലർത്താൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തണം. ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ ശക്തമാക്കണം. എസ്എസ്എൽഎസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നിൽക്കാതിരിക്കുക
മാതാപിതാക്കൾ കഴിവതും വിദ്യാർത്ഥികളെ അനുഗമിക്കാതിരിക്കുക
പരീക്ഷാഹാളിൽ പഠനോപകരണങ്ങൾ പരസ്പരം പങ്കുവെക്കാതിരിക്കുക.
പരീക്ഷക്ക് ശേഷം ഹാളിൽ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർത്ഥികൾ വിവരം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2