സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരുവാനാണ് സാധ്യത. സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ശേഷമുള്ള നിയന്ത്രണങ്ങളും ഇളവുകളിലും അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.ഓണത്തിന് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പ്രതിദിന കോവിഡ് കണക്കുകളില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10,402 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനെയായിരുന്നു രോഗബാധിതരുടെ എണ്ണം. മാത്രമല്ല, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക