തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്.ഓണ്‍ലൈനായിട്ടാണ് യോഗം. കോളേജ് പ്രിന്‍സിപ്പലുമാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഇന്ന് ചര്‍ച്ച നടത്തും.കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സില്‍ ഡ്രൈവും ചര്‍ച്ചയായേക്കും.അതേ സമയം ഒക്ടോബര്‍ നാല് മുതല്‍ കോളേജുകള്‍ തുറക്കുമ്ബോള്‍ ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാണ് ഉണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ ഹാജരാകേണ്ടത്. ആദ്യ ഘട്ടത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസിലെത്താന്‍ അനുവാദമുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക