സംസ്ഥാനത്തെ മധ്യശാലകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചു. ഇന്ന് മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്.

ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സമയം നീട്ടി കിട്ടണമെന്ന ബെവ്‌കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണി വരെയായിരുന്നു മദ്യശാലകളുടെ പ്രവര്‍ത്തനസമയം. അതേ സമയം സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കില്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം മദ്യംവാങ്ങാനെത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക