ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി വീഡിയോ കോണ്‍ഫെറെന്‍സിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി നടത്തിയ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി കേരളം ആസ്ഥാനമായുള്ള ടെക്ജെന്‍സിയ സോഫ്റ്റ്വെയര്‍ ടെക്നോളജീസ്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് മത്സരത്തിന്റെ ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. 2020 ഏപ്രില്‍ 12 നാണ് ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ കീഴില്‍ ഇത്തരത്തിലൊരു ഇന്നൊവേഷന്‍ ചലഞ്ച് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രഖ്യാപിച്ചത്.

വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, വ്യക്തിഗത വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇന്നൊവേഷന്‍ ചലഞ്ച് ആരംഭിച്ചത്. രാജ്യത്തൊട്ടാകെയുള്ള മികച്ച പ്രതികരണമാണ് ലഭിച്ചത്.മൊത്തം 1983 അപേക്ഷകള്‍ ലഭിച്ചു. അവ വിലയിരുത്തുകയും പിന്നീട് മൂന്ന് ഘട്ടങ്ങളായ ഐഡിയേഷന്‍, പ്രോട്ടോടൈപ്പ്, പ്രൊഡക്റ്റ് സ്റ്റേജ് എന്നിവയിലൂടെ വിലയിരുത്തുകയും ചെയ്തു.

12 കമ്ബനികളെയാണ് ആദ്യഘട്ടില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കുകയും ചെയ്തു.ഈ പ്രോടൈപ്പുകളില്‍ നിന്നാണ് മൂന്നു കമ്ബനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്.ഈ കമ്ബനികള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കി അന്തിമ ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നാണ് മലയാളി സ്റ്റാര്‍ട്ടപ് കമ്ബനിയുടെ ആപ്പ് ഒന്നാം സ്ഥാനത്തെത്തിയത്.ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ചേര്‍ത്തല പാതിരപ്പള്ളി സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്ബനിയാണ് ടെക്ജെന്‍ഷ്യ.വീ കണ്‍സോള്‍’ എന്നാണ് ആപ്പിന്റെ പേര്. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ടൂളായി ‘വീ കണ്‍സോള്‍’ മാറിയിരിക്കുകയാണ്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2