ചാത്തമംഗലം: ഇന്‍സ്റ്റഗ്രാം ലൈവില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചയാളെ പിടികൂടി. ലിജോ ജോയ് എന്ന സ്ട്രീറ്റ് റൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലിജോയെ കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് പോലിസ് പിടികൂടിയത്. സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധനകളും നടപടികളുമാണ് ഇപ്പോൾ പോലീസ് കൈക്കൊള്ളുന്നത്.
ചടയമംഗലം പൊലിസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ.ബി രവി, അഡീഷണല്‍ എസ്.പി ഇ.എസ് ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ചടയമംഗലം എസ്.എച്ച്‌.ഒ, എസ് ബിജോയ്, എസ്.ഐ ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ‘റൈഡര്‍ മോനെ കയ്യില്‍ കിട്ടിയിട്ടുണ്ട്’ എന്ന തലക്കെട്ടോടെ കേരള പൊലിസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2